മനാമ: സിപിഐ മുന്‍ ജനറല്‍ സെക്രട്ടറിയും മുന്‍ പാര്‍ലമെന്റേറിയനുമായ സുധാകര്‍ റെഡ്ഡിയുടെ നിര്യാണം ഇടതുപക്ഷ പുരോഗമന രാഷ്ട്രീയത്തിന് തീരാ നഷ്ടമാണെന്ന് ബഹ്റൈന്‍ നവകേരള അനുശോചന പ്രമേയത്തില്‍ പറഞ്ഞു. അനുശോചന പ്രമേയം ശ്രീജിത്ത് ആവള അവതരിപ്പിച്ചു.
വിദ്യാര്‍ത്ഥികളുടെ അവകാശ സമര പോരാട്ടങ്ങളില്‍ തുടങ്ങി ജീവിതം പാവപ്പെട്ടവര്‍ക്കും അരികുവത്കരിക്ക പെടുന്നവര്‍ക്കും വേണ്ടി മാറ്റിവച്ച ധീരനായ പോരാളിയായിരുന്നു സുധാകര്‍ റെഡ്ഡിയെന്ന് കോഓര്‍ഡിനേഷന്‍ സെക്രട്ടറി ജേക്കബ് മാത്യു അനുസ്മരിച്ചു.
ലോക കേരള സഭ അംഗം ഷാജി മൂതല, എസ്‌വി ബഷീര്‍ ബിജു മലയില്‍, അസീസ് ഏഴകുളം, രാജ് കൃഷ്ണന്‍, ഷാജഹാന്‍ എംകെ, മനോജ് മഞ്ഞക്കാല എന്നിവര്‍ സംസാരിച്ചു. പ്രശാന്ത് മാണിയത്ത് സ്വാഗതവും സുനില്‍ദാസ് അധ്യക്ഷവും വഹിച്ചു.