മനാമ: ഭവനരഹിതര്‍ക്കായുള്ള ഷെല്‍ട്ടര്‍ ഹോമില്‍ നിന്നും 190,000 ദിനാറില്‍ കൂടുതല്‍ തട്ടിപ്പ് നടത്തിയ ഡയറക്ടര്‍ക്കെതിരായ വിചാരണ ആരംഭിച്ചു. 64 കാരനായ ബഹ്റൈനിക്കെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്.
വഞ്ചന, മോഷണം, കള്ളപ്പണം വെളുപ്പിക്കല്‍, വ്യാജരേഖ ചമയ്ക്കല്‍, പെര്‍മിറ്റ് ഇല്ലാതെ ഫണ്ട് സ്വരൂപിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഹൈ ക്രിമിനല്‍ കോടതിയില്‍ നടന്ന ആദ്യ ഹിയറിംഗില്‍ ഈ കുറ്റങ്ങള്‍ ഇയാള്‍ നിഷേധിച്ചു.
ഷെല്‍ട്ടര്‍ ഹോമിന്റെ പേരില്‍ വരുന്ന ചെക്കുകള്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റല്‍ അടക്കം നിരവധി മാര്‍ഗങ്ങളിലൂടെ 64കാരന്‍ പൊതു ഫണ്ട് മോഷ്ടിച്ചതായാണ് ആരോപിക്കുന്നത്.