മനാമ: ബഹ്റൈന്‍ കേരളീയ സമാജം ഓണാഘോഷത്തിന്റെ കൊടിയേറ്റം സമാജം പ്രസിഡന്റ് പിവി രാധാകൃഷ്ണപിള്ള നിര്‍വഹിച്ചു. നൂറില്‍ പരം വാദ്യ കലാകാരന്മാര്‍ അണിനിരന്ന വാദ്യഘോഷവും തുടര്‍ന്ന് സമാജം അംഗം അനു തോമസ് നേതൃത്വം നല്‍കിയ എണ്‍പതിലധികം കലാകാരന്മാര്‍ പങ്കെടുത്ത വള്ളപ്പാട്ടും നടന്നു.
വിജിത ശ്രീജിത്തിന്റെ നേതൃത്വത്തില്‍ നൂറില്‍ പരം ഗായകര്‍ അവതരിപ്പിച്ച ഓണാപാട്ടു വേറിട്ട അനുഭവം സമ്മാനിച്ചു. സമാജം പ്രസിഡന്റ് പിവി രാധാകൃഷ്ണ പിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കല്‍, ശ്രാവണം ഓണാഘോഷ കമ്മിറ്റി കണ്‍വീനര്‍ വറുഗീസ് ജോര്‍ജ്, ഭരണ സമിതി അംഗങ്ങള്‍ ശ്രാവണം ആഘോഷകമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ കൊടിയേറ്റ ചടങ്ങില്‍ പങ്കെടുത്തു.
കെല്ലര്‍ ജനറല്‍ മാനേജര്‍ ഇളങ്കോ, എബി, (സൂപ്പര്‍ ഫുഡ്), സിന്‍ജ് എക്‌സ്‌ചേഞ്ച് ജനറല്‍ മാനേജര്‍ സുരേഷ് കുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഉണ്ണികൃഷ്ണ പിള്ളയുടെയും വിനയചന്ദ്രന്‍ നായരുടെയും നേതൃത്വത്തിലാണ് കൊടിയേറ്റ ചടങ്ങ സംഘടിപ്പിച്ചത്.
സെപ്റ്റംബര്‍ നാലിന് ബഹറൈനിലെ പ്രമുഖ സംഘടനകളും കൂട്ടായ്മകളും പങ്കെടുക്കുന്ന വാശിയേറിയ കമ്പവലി മത്സരം നടക്കും. സെപ്റ്റംബര്‍ അഞ്ചിന് ഗായകന്‍ പി ജയചന്ദ്രന്റെ അനശ്വര ഗാനങ്ങളുമായി ഗാനമേളയില്‍ മലയാളത്തിലെ പിന്നണി ഗായകരായ പന്തളം ബാലന്‍, രവിശങ്കര്‍, പ്രമീള തുടങ്ങിയവര്‍ പങ്കെടുക്കും. പി ജയചന്ദ്രന്റെ ജീവിതത്തെയും ഗാനങ്ങളെയും സ്മരിച്ചുകൊണ്ട് മലയാളത്തിലെ ഗാനസാഹിത്യ മേഖലയിലെ പ്രമുഖ എഴുത്തുകാരന്‍ രവി മേനോന്റെ പ്രഭാഷണം, സെപ്റ്റംബര്‍ ആറിന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഫോക്ക് ഡാന്‍സ് അവതരണങ്ങള്‍. സെപ്റ്റംബര്‍ ഏഴിന് ഓണപുടവ മത്സരം എന്നിവ നടക്കും.
സെപ്റ്റംബര്‍ എട്ടിന് ബികെഎസ് എന്റര്‍ടൈന്റ്മെന്റ് വിഭാഗം സംഘടിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍, സെപ്റ്റംബര്‍ ഒന്‍പതിന് ഓണപ്പാട്ടുമത്സരം, സെപ്റ്റംബര്‍ പത്തിന് എന്റെ കേരളം എന്ന വിഷയത്തില്‍ ക്വിസ് മത്സരം, സെപ്റ്റംബര്‍ 11ന് ഐഡിയ സ്റ്റാര്‍ സിംഗേഴ്സിലെ അനുശ്രീ, നന്ദ, ബലറാം, ശ്രീരാഗ് തുടങ്ങിയ യുവ ഗായകരുടെ ഗാനമേള നടക്കും.
സെപ്റ്റംബര്‍ 12ന് രാവിലെ പൂക്കള മത്സരം, വൈകുന്നേരം മലയാളത്തിന്റെ വാനമ്പാടി കെഎസ് ചിത്ര, മധു ബാലകൃഷ്ണന്‍, നിഷാദ്, അനാമിക തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഗാനമേള, സെപ്റ്റംബര്‍ 13ന് പായസമത്സരം തുടര്‍ന്ന് തിരുവാതിര മത്സരം, സെപ്റ്റംബര്‍ 14ന് ഇന്ത്യന്‍ ട്രഡീഷണല്‍ കോസ്റ്റ്യൂം മത്സരങ്ങള്‍, സെപ്റ്റംബര്‍ 15ന് ആരവം മരം ബാന്‍ഡ് അവതരിപ്പിക്കുന്ന നാടന്‍ പാട്ടുകള്‍ എന്നിവ നടക്കും.
സെപ്റ്റംബര്‍ 16, 17 ദിവസങ്ങളില്‍ വിവിധ നടന്‍ കളികളുടെ അവതരണം, സെപ്റ്റംബര്‍ 18ന് കബഡി മത്സരം, സെപ്റ്റംബര്‍ 19ന് ബാല്യക്കാലത്ത് തന്നെ വയലിന്‍ വായനയില്‍ പ്രതിഭ തെളിയിച്ച പ്രശസ്ത വയലിനിസ്റ്റ് ഗംഗ ശശിധരന്റെ വയലിന്‍ അവതരണം. സെപ്റ്റംബര്‍ 20ന് ബഹ്റൈനിലെ പ്രമുഖ ഡാന്‍സ് ടീമുകള്‍ തമ്മിലുള്ള സിനിമാറ്റിക് ഡാന്‍സ് മത്സരം, സെപ്റ്റംബര്‍ 21ന് മ്യൂസിക് ഫ്യൂഷന്‍ ഫിയസ്റ്റ നടക്കും.
സെപ്റ്റംബര്‍ 22ന് തരംഗ് നൃത്ത സംഗീത പരിപാടി, സെപ്റ്റംബര്‍ 25ന് മ്യൂസിക് ഡാന്‍സ് ഡ്രാമ വിദ്യാവലി, സെപ്റ്റംബര്‍ 26ന് ആര്യദയാലും സച്ചിന്‍ വാര്യരും അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ ബാന്‍ഡ് ഷോ, സെപ്റ്റംബര്‍ 27ന് മെഗാ തിരുവാതിര അവതരണം, ഒക്ടോബര്‍ ഒന്നിന് മലയാളത്തിലെ പ്രശസ്ത സംഗീതജ്ഞനും പിന്നണി ഗായകനുമായ വിദ്യാധരന്‍ മാസ്റ്ററുടെ സംഗീത രംഗത്തെ വിപുലമായ സംഭാവനകള്‍ പരിഗണിച്ച് സംഘടിപ്പിക്കുന്ന പാട്ടുകള്‍ എന്നിവ നടക്കും. മുഖ്യാതിഥിയായി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പങ്കെടുക്കും.
ഒക്ടോബര്‍ രണ്ടിന് നടക്കുന്ന വിദ്യാരംഭ ചടങ്ങുകള്‍ക്ക് മുഖ്യാതിഥിയായി വിദ്യ അയ്യര്‍ ഐഎഎസ് പങ്കെടുക്കും. ഒക്ടോബര്‍ മൂന്നിന് പ്രമുഖ പാചക വിദഗ്ധന്‍ പഴയിടം മോഹനന്‍ നമ്പൂതിരി ഒരുക്കുന്ന അയ്യായിരത്തോളം പേര്‍ പങ്കെടുക്കുന്ന മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഓണസദ്യയും ഉണ്ടായിരിക്കുന്നതാണ്.
വര്‍ഗീസ് ജോര്‍ജ് (39291940) ജനറല്‍ കണ്‍വീനറും, ഹരികൃഷ്ണന്‍, നിഷാ ദിലീഷ്, രാജേഷ് കെപി, അഭിലാഷ് വെള്ളുക്കൈ, അനിത തുളസി, രജനി മേനോന്‍, സജ്‌ന നൗഷാദ് തുടങ്ങിയവര്‍ ജോയിന്‍ കണ്‍വീനര്‍മാരായ നൂറില്‍ അധികം വരുന്ന സമാജം ശ്രാവണം ഓണാഘോഷ കമ്മിറ്റിയുടെ കീഴിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരിക്കുന്നത്.