മനാമ: പത്തനംതിട്ട അടൂര്‍ സ്വദേശി ജയകുമാര്‍ ജനാര്‍ദ്ധനക്കുറുപ്പ് (62) ഹൃദയാഘാതം മൂലം ബഹ്റൈനില്‍ നിര്യാതനായി. ശാരീരികാസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 2006 മുതല്‍ ബഹ്റൈന്‍ പ്രവാസിയാണ്.
ദീര്‍ഘകാലമായി അല്‍ ഹമദ് കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് കമ്പനിയിലാണ് ജയകുമാര്‍ ജോലി ചെയ്തിരുന്നത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഭാര്യ: സുമ. മക്കള്‍: വൈഷ്ണവി, വിഷ്ണു.