മനാമ: റിഫയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാര്‍ ഇടിച്ച് കാല്‍നടയാത്രക്കാരന് ഗുരുതര പരിക്ക്. 27 വയസ്സുള്ള ഏഷ്യന്‍ പൗരനാണ് പരിക്കേറ്റതെന്ന് ആഭ്യന്തര മന്ത്രാലയം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ അറിയിച്ചു.
യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പ്രസക്തമായ നടപടിക്രമങ്ങള്‍ സ്വീകരിച്ചുവരികയാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.