മനാമ: കെസിഎ ‘ഓണം പൊന്നോണം 2025’ ആഘോഷങ്ങളുടെ ഭാഗമായി പായസ മത്സരം സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 6ന് ശനിയാഴ്ച വൈകിട്ട് 7.30ന് നടക്കുന്ന മത്സരത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു.
റോയ് സി ആന്റണി ചെയര്‍മാനും തോമസ് ജോണ്‍ വൈസ് ചെയര്‍മാനുമായ കമ്മിറ്റി ഒരു മാസത്തോളം നീണ്ടുനില്‍ക്കുന്ന ഓണാഘോഷ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പേരുകള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: സവിത ജെഫിന്‍: 35320687.