മനാമ: ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാരുടെ ആത്മകഥ ‘വിശ്വാസപൂര്‍വ്വം’ ആസ്പദമാക്കി റീജ്യണല്‍ തലങ്ങളില്‍ നടത്തിയ ബുക്ക് ടെസ്റ്റിലെ വിജയികളെ പ്രഖ്യാപിച്ചു. ബഹ്‌റൈന്‍ നാഷണല്‍ തലത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടി നിസാമുദ്ദീന്‍ മദനി ഒന്നാം സ്ഥാനവും അബ്ദുല്‍ കരീം ഏലംകുളം, ഹസ്സന്‍ സഖാഫി എന്നിവര്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
റീജ്യണല്‍ തലങ്ങളില്‍ അഷ്ഫാഖ് മണിയൂര്‍, ഹാഷിം ബദറുദ്ധീന്‍ (സല്‍ മാബാദ്), ജലാലുദ്ധീന്‍ മൂടാടി, നൗഫല്‍ (റിഫ), ഇസ്ഹാഖ് എന്‍പി, മുഹമ്മദ് ജുനൈദ് (ഹമദ് ടൗണ്‍), മന്‍സൂര്‍ അഹ്‌സനി, അബ്ദുറസാഖ് ഹാജി (ഉമ്മുല്‍ ഹസം), ഹുസൈന്‍ സഖാഫി, ഷഫീഖ് പൂക്കയില്‍ (മനാമ), അബ്ദുല്‍ കരീം പഴന്തൊടി, മുഹമ്മദ് റഫീക്ക് (ഗുദൈബിയ), ഹസ്സന്‍ സഖാഫി, മുഹമ്മദ് കോമത്ത്, ഷഫീഖ് കെപി (മുഹറഖ്), നിസാമുദ്ധീന്‍ മദനി, അബ്ബാസ് മണ്ണാര്‍ക്കാട് (ഇസാ ടൗണ്‍) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.
ഐസിഎഫ് ഇന്റര്‍നാഷണല്‍ ഡപ്പ്യൂട്ടി പ്രസിഡന്റ് അഡ്വ. എംസി അബ്ദുല്‍ കരീം, ബഹ്‌റൈന്‍ നാഷണല്‍ പ്രസിഡന്റ് അബൂബക്കര്‍ ലത്വീഫി എന്നിവര്‍ വിജയികളെ പ്രഖ്യാപിച്ചു. മുഴുവന്‍ വിജയികളെയും ബുക്ക് ടെസ്റ്റില്‍ പങ്കാളികളായവരെയും ഐസിഎഫ് ബഹ്‌റൈന്‍ നാഷണല്‍ കമ്മിറ്റി അഭിനന്ദിച്ചു.