മനാമ: ഷൈഖ ഹെസ്സ സെന്റര്‍ മലയാളം ഡിവിഷന്‍ നടത്തിവരുന്ന റിഫ ഇസ്ലാമിക മദ്റസ മധ്യ വേനലവധി കഴിഞ്ഞ് സെപ്റ്റംബര്‍ അഞ്ച് വെള്ളിയാഴ്ച പുനരാരംഭിക്കുമെന്ന് പ്രിന്‍സിപ്പല്‍ സുഹൈല്‍ മേലടി അറിച്ചു. ക്ലാസ് റൂമുകള്‍ ഡിജിറ്റല്‍ സംവിധാനത്തോടെയാണ് ഒരുക്കിയിരിക്കുന്നത്.
അറബിക് ഭാഷ, ശരിയായയതും ഉച്ചാരണ ശുദ്ധിയോടെയും തജ്വീദ് നിയമങ്ങള്‍ പാലിച്ചുമുള്ള ഖുര്‍ആന്‍ പരായണ പരിശീലനം, കര്‍മ്മാനുഷ്ഠാനങ്ങള്‍ക്ക് പ്രായോഗിക പരിശീലനം എന്നിവ നല്‍കിവരുന്നതായും കെജി മുതല്‍ ഏഴാം തരം വരെയുള്ള ക്ലാസുകളിലേക്ക് അഡ്മിഷന്‍ തുടരുന്നതായും മേനേജ്മെന്റ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 39162999, 39276327 എന്നീ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.