മനാമ: ഹമദ് ടൗണില്‍ കാര്‍ മറിഞ്ഞ് ബഹ്റൈനി സ്വദേശിക്ക് പരിക്ക്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. അപകടം എങ്ങനെയാണ് സംഭവിച്ചതെന്ന് വ്യക്തമല്ല. യുവാവിന് ഒന്നിലധികം പരിക്കുകളുണ്ടെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. യുവാവിനെ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എല്ലാ ഡ്രൈവര്‍മാരും ട്രാഫിക് നിയമങ്ങള്‍ പാലിക്കണമെന്നും ശ്രദ്ധയോടെ വാഹനമോടിക്കണമെന്നും ജനറല്‍ ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. അശ്രദ്ധമായ ഡ്രൈവിങ്, അമിതവേഗത എന്നിവയാണ് പല അപകടങ്ങള്‍ക്കും കാരണമാകുന്നതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. റോഡ് സുരക്ഷ ഉറപ്പാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും ട്രാഫിക് ഡയറക്ടറേറ്റ് അഭ്യര്‍ത്ഥിച്ചു.