കനോലി നിലമ്പൂർ ‘ലുമിയർ 2019’ ശ്രദ്ധേയമായി

മനാമ: ബഹ്‌റൈനിലെ നിലമ്പൂരുകാരുടെ കൂട്ടായ്മയായ കനോലി നിലമ്പൂർ ബഹ്‌റൈൻ കൂട്ടായ്മയുടെ നേത്രത്വത്തിൽ മനാമയിലുള്ള അൽ രജാ സ്ക്കൂളിൽ വെച്ച്‌ വിഷു-ഈസ്റ്റർ-ഈദിനോട് അനുബന്ധിച്ച്‌ “ലുമിയർ 2019” എന്ന പേരിൽ നടത്തിയ പരിപാടി ശ്രദ്ധേയമായി.

പ്രസിഡന്റ്‌ ശ്രീ. സലാം മമ്പാട്ടുമൂല അധ്യക്ഷത വഹിച്ച യോഗം ഷിഫ അൽ ജസീറ സി.ഇ.ഒ ഹബീബ് റഹ്‌മാൻ ഉത്ഘാടനം നിർവഹിച്ചു. പരിപാടിക്ക് ജനറൽ സെക്രട്ടറി രാജേഷ്‌ വി.കെ സ്വഗതവും ഷിബിൻ തോമസ് നന്ദിയും അറിയിച്ചു. ബഹ്‌റൈനിലുള്ള വിവിധ സംഘടനാ പ്രതിനിധികൾ കൂട്ടായ്മക്ക്‌ ആശംസകൾ അറിയ്യിച്ചു സംസാരിച്ചു.

കൂട്ടായ്മയുടെ മെമ്പർഷിപ്പ്‌ കാർഡിന്റെ ഉത്‌ഘാടനം ഹബീബ് റഹ്മാൻ സലാം മമ്പാട്ടുമൂലക്ക് നൽകി ഉദ്ഘാടനം ചെയ്തു. കൂടാതെ കനോലി നിലമ്പൂർ ബഹ്‌റൈൻ കൂട്ടായ്മയുടെ ഫുട്ബാൾ ടീം “നിലമ്പൂർ എഫ്‌.സി” യുടെ ലോഗോ പ്രകാശനം ഹബീബ് റഹ്‌മാൻ നിർവഹിച്ചു. ടീം അംഗങ്ങൾക്കുള്ള കിറ്റ്‌ സ്പോർസ്സ്‌ വിങ് കൺവീനർ റിനോ സ്കറിയ ക്യാപ്റ്റൻ ഷഫീക്കിന് കൈമാറി.

എൻെറർടൈൻമെന്റ് സെക്രട്ടറി അൻവർ കരുളായി, രമ്യാ റിനോ എന്നിവരുടെ നേതൃത്വത്തിൽ കൂട്ടായ്മയിലുള്ള കലാപരമായി തൽപര്യമുള്ളവരെ ഉൾക്കൊള്ളിച്ചു പാട്ട്‌, ഒപ്പന, തിരുവാതിര, സിനിമാറ്റിക്ക്‌ ഡാൻസ്, സ്കിറ്റ്, കുട്ടികളുടെ ഫാഷൻ ഷോ, കൂടാതെ വിവിധ ഗൈമുകളും പരിപാടിയുടെ മാറ്റു കൂട്ടി.