മനാമ: ജസ്‌റ ഇന്റര്‍സെക്ഷനില്‍ പുതുതായി നിര്‍മ്മിച്ച പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തതായി പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. രാജ്യത്തെ തന്ത്രപ്രധാനമായ റോഡ് പദ്ധതികളില്‍ ഒന്നായ ജസ്‌റ ഇന്റര്‍സെക്ഷന്‍ ഡെവലപ്മെന്റ് പ്രോജക്ടിന്റെ ഭാഗമാണിത്. സല്‍മാന്‍ സിറ്റി, ബുദയ്യ, ജനാബിയ എന്നിവിടങ്ങളിലെ താമസക്കാര്‍ക്ക് ഈ പാലം ഏറെ പ്രയോജനകരമാകും.
ജനാബിയ ഹൈവേയില്‍ നിന്ന് ഷെയ്ഖ് ഇസ ബിന്‍ സല്‍മാന്‍ ഹൈവേയിലേക്ക് നേരിട്ട് പ്രവേശിക്കാന്‍ പുതിയ പാലം സഹായകമാകും. ഇത് ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ സഹായിക്കും. പ്രതിദിനം 57,000 വാഹനങ്ങള്‍ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള രീതിയിലാണ് പാലം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു.
ഈ പദ്ധതി യാത്ര സമയം മെച്ചപ്പെടുത്തുകയും റോഡ് സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് മന്ത്രാലയം അറിയിച്ചു. ദ്രുതഗതിയിലുള്ള നഗര വളര്‍ച്ചയ്ക്കൊപ്പം മുന്നേറാനും എല്ലാ റോഡ് ഉപയോക്താക്കള്‍ക്കും സുരക്ഷിതവും കൂടുതല്‍ കാര്യക്ഷമവുമായ ഗതാഗതം ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള ദേശീയ റോഡ് വികസന പദ്ധതിയുടെ ഭാഗമാണിത്.