മനാമ: സാമൂഹ്യ മാധ്യമത്തില്‍ അശ്ലീല കണ്ടന്റ് പങ്കുവെച്ച ദമ്പതികള്‍ക്ക് ജയില്‍ ശിക്ഷ. ദമ്പതികള്‍ക്ക് ഒരു വര്‍ഷം തടവും 200 ദിനാര്‍ വീതം പിഴയുമാണ് ശിക്ഷ. കീഴ്ക്കോടതിയുടെ വിധി മൂന്നാം ഹൈ ക്രിമിനല്‍ അപ്പീല്‍ കോടതി ശരിവെക്കുകയായിരുന്നു.
നിയമലംഘനത്തിനായി ഉപയോഗിച്ച രണ്ട് മൊബൈല്‍ ഫോണുകള്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. ടിക് ടോക്കിലെ ലൈവ് സ്ട്രീമിനിടെ ദമ്പതികള്‍ പൊതു സദാചാരം ലംഘിക്കുന്ന വിവരങ്ങള്‍ പങ്കുവെച്ചു എന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.