മനാമ: ഈജിപ്തിലെ കെയ്റോയില്‍ നടക്കുന്ന അറബ് ലീഗ് കമ്മിറ്റിയില്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി പങ്കെടുത്തു. അറബ് ലീഗിന്റെ തീരുമാനങ്ങള്‍ മന്ത്രിതലത്തില്‍ നടപ്പക്കുന്നതിനെ കുറിച്ചായിരുന്നു യോഗം.
കമ്മിറ്റിയിലെ അംഗരാജ്യങ്ങളില്‍ നിന്നുള്ള വിദേശകാര്യ മന്ത്രിമാരും സെക്രട്ടറി ജനറല്‍ അഹമ്മദ് അബൂള്‍ ഗെയ്ത്തും പങ്കെടുത്തു. അറബ് സഹകരണം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നിലവിലെ പ്രാദേശിക വെല്ലുവിളികളും പ്രശ്‌നങ്ങളും കമ്മിറ്റി ചര്‍ച്ച ചെയ്തു.
2025 മെയ് മാസത്തില്‍ ബാഗ്ദാദില്‍ നടന്ന 34-ാമത് അറബ് ഉച്ചകോടിയില്‍ അംഗീകരിച്ച പ്രമേയങ്ങള്‍ നടപ്പാക്കുന്നത് നിരീക്ഷിക്കുന്നതില്‍ അറബ് ലീഗിന്റെ ജനറല്‍ സെക്രട്ടേറിയറ്റ് നടത്തിയ ശ്രമങ്ങള്‍ യോഗം അവലോകനം ചെയ്തു. ഈജിപ്തിലെ ബഹ്റൈന്‍ അംബാസഡറും അറബ് ലീഗിന്റെ സ്ഥിരം പ്രതിനിധിയുമായ എച്ച്ഇ ഫൗസിയ ബിന്‍ത് അബ്ദുല്ല സൈനാലും യോഗത്തില്‍ സന്നിഹിതനായിരുന്നു.