മനാമ: ബഹ്റൈനേയും സൗദി അറേബ്യയും ബന്ധിപ്പിക്കുന്ന പുതിയ പാസഞ്ചര്‍ സീ റൂട്ട് ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ അന്തിമഘട്ടത്തിലെന്ന് റിപ്പോര്‍ട്ട്. ജിദ്ദയില്‍ നടന്ന രണ്ടാം മാരിടൈം ഇന്‍ഡസ്ട്രീസ് സുസ്ഥിരതാ സമ്മേളനത്തില്‍ ബഹ്റൈന്റെ ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രി ഡോ. ഷെയ്ഖ് അബ്ദുല്ല ബിന്‍ അഹമ്മദ് അല്‍ ഖലീഫയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള സമുദ്ര സഹകരണം ശക്തിപ്പെടുത്തുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. കിംഗ് ഹമദ് കോസ്വേ പദ്ധതി വികസിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ബഹ്റൈനിലെ ഖലീഫ ബിന്‍ സല്‍മാന്‍ തുറമുഖത്തെ ദമ്മാമിലെ കിംഗ് അബ്ദുല്‍ അസീസ് തുറമുഖവുമായി ബന്ധിപ്പിച്ച് കടല്‍ മാര്‍ഗം ഗതാഗതത്തിനുള്ള പദ്ധതികളാണ് ഇപ്പോള്‍ നടക്കുന്നത്. ഈ പദ്ധതി ഇരു രാജ്യങ്ങള്‍ക്കുമിടയിലെ യാത്രാ, ചരക്ക് ഗതാഗതം വികസിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.