മനാമ: കൗമാര പ്രായം എത്താത്ത കുട്ടികളെ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കരുതെന്ന് ഹിദ്ദ് പോലീസ് സ്റ്റേഷന്‍ മേധാവി കേണല്‍ ഡോ. ഒസാമ ബഹാര്‍. ചൂഷകരില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിന് മാതാപിതാക്കള്‍ അവരുടെ കുട്ടികളുടെ ഓണ്‍ലൈന്‍ ഉപയോഗങ്ങള്‍ നിരീക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ അത് എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ച് ഗുണകരമോ ദോഷകരമോ ആകാം,’ കേണല്‍ ഡോ. ബഹാര്‍ പറഞ്ഞു.
വായന, കായികം, കരകൗശല വസ്തുക്കള്‍ തുടങ്ങിയ ഹോബികളിലെക്ക് കുട്ടികളെ വഴിതിരിച്ച് വിടണമെന്നും മാതാപിതാക്കള്‍ ഇത്തരം കടമകള്‍ നിര്‍വഹിക്കണമെന്നും കേണല്‍ ഡോ. ബഹാര്‍ കൂട്ടിച്ചേര്‍ത്തു.