മനാമ: മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ പ്രധാന അറ്റകുറ്റപ്പണികള്‍ ആരംഭിച്ചതായി ക്യാപിറ്റല്‍ സെക്രട്ടേറിയറ്റ് അറിയിച്ചു. എയര്‍ കണ്ടീഷനിംഗ് സംവിധാനങ്ങള്‍, മലിനജല ശൃംഖലകള്‍, വൈദ്യുതി, ജല സംവിധാനങ്ങള്‍ എന്നിവ അറ്റകുറ്റപ്പണികളില്‍ ഉള്‍പ്പെടുമെന്നും ക്യാപിറ്റല്‍ സെക്രട്ടേറിയറ്റ് അറിയിച്ചു.
അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും മാര്‍ക്കറ്റിലെ സേവനങ്ങളുടെ തുടര്‍ച്ച ഉറപ്പാക്കുന്നതിനുമാണ് അറ്റകുറ്റപ്പണി നടത്തുന്നതെന്ന് സെക്രട്ടേറിയറ്റ് ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.
അതേസമയം, അറ്റകുറ്റപ്പണി കാലയളവില്‍ ഉണ്ടായേക്കാവുന്ന അസൗകര്യത്തിന് ഉപഭോക്താക്കളോടും കട ഉടമകളോടും സെക്രട്ടേറിയറ്റ് ക്ഷമാപണം നടത്തി.