മനാമ: പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് മൈത്രി ബഹ്‌റൈന്‍ ‘കാരുണ്യത്തിന്റെ പ്രവാചകന്‍’ എന്ന ശീര്‍ഷകത്തില്‍ സെന്‍ട്രല്‍ മാര്‍ക്കറ്റിലെയും സല്‍മാനിയ മെഡിക്കല്‍ കോളേജിലെയും ക്ലീനിംഗ് തൊഴിലാളികള്‍ക്ക് ഭക്ഷണം വിതരണം ചെയ്തു. ഉദ്ഘാടനം മൈത്രി മുഖ്യരക്ഷാധികാരിയും മുഖ്യാഥിതിയുമായ ജനാബ് റഹീം വാവാകുഞ്ഞ് ഇടകുളങ്ങര നിര്‍വഹിച്ചു.
മൈത്രി പ്രസിഡന്റ് സലിം തയ്യില്‍, ജനറല്‍ സെക്രട്ടറി സക്കീര്‍ ഹുസൈന്‍, വൈസ് പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ, ചീഫ് കോഓര്‍ഡിനേറ്റര്‍ സുനില്‍ ബാബു, ചാരിറ്റി കണ്‍വീനര്‍ അന്‍വര്‍ ശൂരനാട്, ജോയിന്റ് സെക്രട്ടറി ഷബീര്‍ അലി, അസിറ്റന്റ് ട്രെഷര്‍ ഷാജഹാന്‍, മെമ്പര്‍ ഷിപ്പ് കണ്‍വീനര്‍ റജബുദ്ദീന്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ അജാസ് മഞ്ഞപ്പാറ, അന്‍സാര്‍ തേവലക്കര, ഷിറോസ്, നൗഷാദ് തയ്യില്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
ബഹ്‌റൈനിലെ സാമൂഹിക പ്രവര്‍ത്തകരായ ഒകെ കാസിം, എബ്രഹാം ജോണ്‍, മൊയ്തീന്‍ പോയോളി, സല്‍മാന്‍ ഫാരിസ്, ഉമ്മര്‍ പാനായിക്കുളം, കാസിം പാടത്തായില്‍, ലത്തീഫ് മരക്കാട്ട്, അനീഷ്, കബീര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.