മനാമ: തിരക്കഥാകൃത്തും ഡോക്യുമെന്ററി ഫോട്ടോഗ്രാഫറുമായ കെആര്‍ സുനില്‍ എഴുതിയ ‘വെളിച്ചപ്പാടും പോക്കറ്റടിക്കാരും’ രണ്ടാം പതിപ്പിന്റെ പ്രകാശനം സെപ്റ്റംബര്‍ 12 ന് ബഹ്‌റൈന്‍ മീഡിയാ സിറ്റിയില്‍ നടക്കും. ബഹ്‌റൈന്‍ മലയാളി ബിസിനസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ബഹ്‌റൈന്‍ മീഡിയാ സിറ്റിയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ജീവകാരുണ്യ പ്രവര്‍ത്തകനും പ്രവാസി മലയാളി ഫെഡറേഷന്‍ ജിസിസി പ്രസിഡന്റുമായ ബഷീര്‍ അമ്പലായിയുടെ സാനിധ്യത്തില്‍ സിനിമാ നിര്‍മ്മാതാവും ബിഎംസി ചെയര്‍മാനുമായ ഫ്രാന്‍സിസ് കൈതാരത്ത് പുസ്തക പ്രകാശനം ഉദ്ഘാടനം ചെയ്യും. സാമൂഹ്യ-കലാ-സാംസ്‌കാരിക-സാഹിത്യരംഗത്തെ പ്രമുഖരും ബിസിനസ് മേഖലയിലെ ഒട്ടനവധിയാളുകളും പങ്കെടുക്കും.