മനാമ: ഓണാഘോഷത്തിന്റെ ഭാഗമായി ബഹ്റൈന്‍ കേരളീയ സമാജം സംഘടിപ്പിച്ച നാടോടി നൃത്ത മത്സരത്തില്‍ തിളങ്ങി ബഹ്റൈന്‍ ഒഡിയ സമാജം. 11 ടീമുകള്‍ മാറ്റുരച്ച മത്സരത്തില്‍ ഒഡിയ സമാജ് മൂന്നാം സ്ഥാനം നേടി.
പ്രിയംബദ സാഹു ആണ് നൃത്തത്തിന് കോറിയോഗ്രഫി ചെയ്തത്. സുഭാഷ്ശ്രീ മൊഹന്തി ഏകോപിപ്പിച്ച ഈ നൃത്താവിഷ്‌കാരം കമ്പോസ് ചെയ്തത് എംസി സാഗരിക മൊഹന്തിയാണ്. അരൈന മൊഹന്തി, ആരാധ്യ ജെന, ഖ്യാതി മൊഹാപത്ര, വൈഭവ് കുമാര്‍ സാഹു, നിഷാന്ത് പ്രുസ്തി, പ്രബിന്‍ കുമാര്‍ ബെഹെര, സായ് സാന്ത്വന സേനാപതി, പരിസിന്തി ചാഹല്‍ സുബുധി എന്നിവര്‍ നൃത്തം അവതരിപ്പിച്ചു.
ബഹ്റൈന്‍ ഒഡിയ സമാജിന്റെ പ്രസിഡന്റ് രാമചന്ദ്ര സാഹു ഉള്‍പ്പെടെയുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയും മറ്റ് അംഗങ്ങളും ടീമിന്റെ ശ്രദ്ധേയമായ നേട്ടത്തെ പ്രശംസിച്ചു.