മനാമ: മോഷ്ടിച്ച വിദേശ ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ച് കാര്‍ വാങ്ങാന്‍ ശ്രമിച്ച അറബ് പൗരന്‍ അറസ്റ്റില്‍. 14,100 ദിനാറിന്റെ ഓണ്‍ലൈന്‍ ഇടപാടില്‍ സംശയം തോന്നിയ ഒരു ഇലക്ട്രോണിക് പേയ്മെന്റ് കമ്പനി ആന്റി-ഇക്കണോമിക് ക്രൈംസ് ഡയറക്ടറേറ്റില്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണത്തില്‍ പ്രതിയെ കണ്ടെത്തി.
വാഹനത്തിന്റെ വിലയുടെ ഒരു ഭാഗം നല്‍കാന്‍ കാര്‍ഡുകള്‍ ഉപയോഗിച്ചതായി കണ്ടെത്തി. എട്ട് പ്രാദേശിക ബാങ്ക് കാര്‍ഡുകളും ഇയാളില്‍ നിന്നും അധികൃതര്‍ കണ്ടെത്തി. ചോദ്യം ചെയ്യലില്‍ ബഹ്റൈന് പുറത്തുള്ള ഒരു കൂട്ടാളിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതായി പ്രതി സമ്മതിച്ചു.
കാര്‍ ഷോറൂമില്‍ പേയ്മെന്റ് പ്രോസസ് ചെയ്തയുടനെ, കാര്‍ഡ് ഉടമകള്‍ അനധികൃത ഇടപാടുകളെക്കുറിച്ച് പരാതിപ്പെട്ടിരുന്നു. അതേസമയം, പബ്ലിക് പ്രോസിക്യൂഷന്‍ പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ ഉത്തരവിട്ടു. പരിശോധനയ്ക്കായി ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു.