മനാമ: കേരള കാത്തലിക് അസോസിയേഷൻ കെ സി എ ബി എഫ് സി ഓണം പൊന്നോണം 2025 ആഘോഷങ്ങളോടനുബന്ധിച്ച് പായസ മത്സരം സംഘടിപ്പിച്ചു. മധുരതരമായ പായസങ്ങളുമായി മത്സരാർത്ഥികൾ കാണികളുടെ മനം കവർന്ന മത്സരത്തിൽ രജനി മനോഹർ വിജയിയായി.
ഷക്കീല, ബിന്ദു മിൽട്ടൺ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തിന് അർഹരായി. കെസിഎ വികെ എൽ ഹാളിൽ വച്ച് നടന്ന മത്സരത്തിൽ പാചക രംഗത്ത് പ്രശസ്തരായ യു കെ ബാലൻ, ലക്ഷ്മി ബിജു കുമാർ, സിജി ബിനു എന്നിവർ വിധി നിർണ്ണയം നടത്തി.
ഓണപ്പായസം മത്സര കൺവീനർസ് ആയ അനു ജെറീഷ്, സവിത ജാഫിൻ ചെയർമാൻ റോയ് സി ആന്റണി, വൈസ് ചെയർമാൻ തോമസ് ജോൺ, പ്രോഗ്രാം കോർഡിനേറ്റർസ് ജോബി ജോർജ്, ബോൺസി ജിതിൻ, ലേഡീസ് വിംഗ്പ്രസിഡന്റ് ഷൈനി നിത്യൻ, മനോജ് മാത്യു, കെ സി എ ലോഞ്ച് സെക്രട്ടറി ജിൻസ് ജോസഫ് എന്നിവരോടൊപ്പം ഓണംകമ്മിറ്റി അംഗങ്ങളും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും മത്സരത്തിനു നേതൃത്വം നൽകി.