മനാമ: സല്‍മാനിയ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയവെ മരണമടഞ്ഞ ഷീന പ്രകാശന്‍ (44) ന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ഭര്‍ത്താവ് പ്രകാശും കൂടെ പോയിട്ടുണ്ട്. മൃതദേഹ നടപടികള്‍ക്രമങ്ങള്‍ക്ക് ഐസിആര്‍എഫ് സഹായിച്ചു.
മക്കള്‍: അളകനന്ദ, അദ്യുത. പിതാവ് മലപ്പുറം കോരങ്ങാട്ട് പരേതനായ ചന്ദ്രശേഖരന്‍, മാതാവ്: പ്രേമ. സഹോദരന്‍ ഷനോജ്. ഇന്ന് രാത്രിയോടെ വീട്ടിലെത്തിക്കുന്ന മൃതദേഹം നാളെ രാവിലെ 9 മണിക്ക് കോഴിക്കോട് ജില്ലയിലെ ഉള്ളിയേരി കുന്നത്തറ കല്ലുമ്പുറത്ത് വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും.