മനാമ: ഇസ ടൗണ്‍ ട്രഡീഷണല്‍ മാര്‍ക്കറ്റിന് പുറത്ത് പ്രവര്‍ത്തിക്കുന്ന സെക്കന്‍ഡ് ഹാന്‍ഡ് വ്യാപാരികള്‍ക്ക് അവരുടെ കടകള്‍ മാറ്റിസ്ഥാപിക്കാനുള്ള സമയ പരിധി ഈ വര്‍ഷം അവസാനം വരെ. വര്‍ദ്ധിച്ചുവരുന്ന പരാതികളെ തുടര്‍ന്നാണ് ഈ തീരുമാനം.
ബിസിനസുകാരും താമസക്കാരുമാണ് പരാതി നല്‍കിയത്. ട്രഡീഷണല്‍ മാര്‍ക്കറ്റിലെ തിരക്ക്, മാര്‍ക്കറ്റിലേക്കുള്ള പ്രവേശനത്തിന് തടസ്സം, നിലവിലുള്ള കടകള്‍ക്ക് ബിസിനസ് ലഭിക്കാതിരിക്കല്‍ തുടങ്ങിയ പരാതികളാണ് ലാഭിച്ചതെന്ന് എംപി ഡോ. മറിയം അല്‍ ദഹീന്‍ പറഞ്ഞു.
ലൈസന്‍സില്ലാത്ത കച്ചവടക്കാരുടെ വര്‍ധിച്ചുവരുന്ന സാന്നിധ്യം തങ്ങളുടെ ഉപജീവനമാര്‍ഗത്തെ നേരിട്ട് ബാധിക്കുന്നുണ്ടെന്ന് മാര്‍ക്കറ്റിലെ വ്യാപാരികളുടെ പരാതിയില്‍ പറഞ്ഞതായി എംപി ഡോ. മറിയം കൂട്ടിച്ചേര്‍ത്തു.