മനാമ: സതേണ്‍ ഗവര്‍ണറേറ്റിലെ റിഫ വാക്ക്വേ വികസന പദ്ധതി മുനിസിപ്പാലിറ്റി കാര്യ-കൃഷി മന്ത്രി വെയ്ല്‍ അല്‍ മുബാറക് സന്ദര്‍ശിച്ചു. പദ്ധതിയുടെ 60 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. ഈ വര്‍ഷം അവസാനത്തോടെ വാക്ക്വേ പൊതുജങ്ങള്‍ക്ക് തുറന്നുകൊടുക്കും.
36,018 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പദ്ധതിയില്‍ തണല്‍ ഏരിയ, കളിസ്ഥലങ്ങള്‍, വാഷ്‌റൂമുകള്‍, ആധുനിക കായിക ഉപകരണങ്ങള്‍, 400 പുതിയ മരങ്ങള്‍ വെച്ചുപിടിപ്പിക്കല്‍ എന്നിവ ഉള്‍പ്പെടുന്നു.
അതേസമയം, തീരങ്ങള്‍, പാര്‍ക്കുകള്‍, നടപ്പാതകള്‍, കളിസ്ഥലങ്ങള്‍, വിനോദ മേഖലകള്‍ എന്നിവയുള്‍പ്പെടെയുള്ള പൊതു സൗകര്യങ്ങള്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി മെച്ചപ്പെടുത്തുന്നതിനുള്ള വിശാലമായ പദ്ധതിയുടെ ഭാഗമായി മന്ത്രാലയം പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.