യാസ്മീൻ മൈമനി സൗദി അറേബ്യയിലെ ആദ്യവനിതാ പൈലറ്റ്

yasmin

സൗദി: സ്വകാര്യ വിമാനക്കമ്പനിയായ ’നസ്മ ’ എയർവേസിന്റെ അൽഖസീം തബൂക്കിലാണ് സ്വദേശി യുവതിയായ യാസ്മീൻ മൈമനി കഴിഞ്ഞ ദിവസം വിമാനമോടിച്ച് സൗദി അറേബ്യയിലെ ആദ്യത്തെ വനിതാ പൈലറ്റ് എന്ന സ്ഥാനത്തിന് അർഹയായത്. യാസ്മീൻ മൈമനി ഉപരിപഠനം കഴിഞ്ഞു സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ ലൈസൻസ് കിട്ടി ആറു വർഷത്തോളം കോ- പൈലറ്റായി സേവനമനുഷ്ഠിക്കുകയായിരുന്നു.

കഴിഞ്ഞ മാർച്ച് മാസമാണ് നസ്മ എയർക്രാഫ്റ്റിൽ പരിശീലകയായി കയറിയത്. പരീക്ഷണങ്ങൾ പൂർത്തിയാക്കുകയും എല്ലാ പരീക്ഷയിലും മികച്ചനേട്ടം കൈവരിക്കുകയും ചെയ്തതിന് ശേഷമാണ് വിമാനം പറത്തുവാനുള്ള അവസരം യാസ്മീൻ മൈമനിയെ തേടിയെത്തിയത്. സ്വന്തമായി പൈലറ്റാവണമെന്ന മോഹം ഇപ്പോഴാണ് പൂർത്തിയാക്കിയതെന്നും യാസ്മീൻ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!