മനാമ: സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍ തീപ്പിടിത്തം. എസ്എംസി വാര്‍ഡിലാണ് തീപ്പിടിത്തമുണ്ടായത്. ഒരാള്‍ക്ക് പരിക്കേറ്റതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
തീ പടരുന്നതിന് മുമ്പേ അഗ്‌നിശമന സേനാംഗങ്ങള്‍ അണച്ചു. മുന്‍കരുതല്‍ നടപടിയായി രോഗികളെ ഒഴിപ്പിച്ചു. തീപ്പിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു.