മനാമ: ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 50 വയസ്സുള്ള തടവുകാരന്‍ മരിച്ചു. ബഹ്റൈനി സ്വദേശിയായ ഇയാളെ ഈ മാസം മൂന്നിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കരള്‍, ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ള ഇയാള്‍ക്ക് റിഫോം ആന്‍ഡ് റീഹാബിലിറ്റേഷന്‍ സെന്ററിലെ ക്ലിനിക്കിലാണ് ആദ്യം ചികിത്സ നല്‍കിയത്. പിന്നീടാണ് ആശുപത്രിയിലേക്ക് മാറ്റിയത്. മരിച്ചയാളുടെ കുടുംബത്തിന് ആശുപത്രി അനുശോചനം അറിയിച്ചു.