മനാമ: റയ്യ ഹൈവേയുമായി ബന്ധിപ്പിക്കുന്ന ഖലാലിയിലെ അവന്യൂ 38 ഗതാഗതത്തിനായി തുറന്നു. റയ്യ ഹൈവേയുടെ ഖലാലി ഭാഗത്തെ നവീകരണം പൂര്‍ത്തിയായതായും ഗതാഗതം സുഗമമാക്കിയതായും മുഹറഖ് മുനിസിപ്പല്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാനും അഞ്ചാം മണ്ഡല പ്രതിനിധിയുമായ എഞ്ചിനീയര്‍ സാലിഹ് ബുഹാസ പറഞ്ഞു.
അല്‍ ഖൈര്‍ പള്ളിയിലേക്ക് എത്തുന്നവര്‍ക്ക് കാര്‍ പാര്‍ക്കിംഗ് സൗകര്യം ഒരുക്കുക, നടപ്പാത അടയാളപ്പെടുത്തുക എന്നിവയാണ് അടുത്ത ഘട്ടത്തില്‍ ഒരുക്കുകയെന്ന് എഞ്ചിനീയര്‍ സാലിഹ് ബുഹാസ പറഞ്ഞു. അല്‍ ദൈര്‍, സമാഹീജ് ഭാഗത്തുള്ള റയ്യ ഹൈവേ പ്രവൃത്തികളുടെ രണ്ടും മൂന്നും ഘട്ടങ്ങള്‍ ഉടനെ പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ഖലാലിയുടെ അതിര്‍ത്തിയില്‍ ഖലാലി സെമിത്തേരിയും അല്‍ ഖലീജ് കോംപ്ലക്‌സും ഉള്‍പ്പെടുത്തി പുനര്‍നിര്‍മ്മാണം നടത്തുന്നത് പരിഗണിക്കണമെന്ന് ബുഹാസ മുനിസിപ്പാലിറ്റി കാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.