മനാമ: പാലക്കാട് പട്ടാമ്പി സ്വദേശി തെക്കുംമേല്‍ മുഹമ്മദ് കുട്ടി (58) ഹൃദയാഘാതത്തെ തുടര്‍ന്ന് ബഹ്‌റൈനില്‍ നിര്യാതനായി. താമസ സ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. മുഹറഖില്‍ കോള്‍ഡ് സ്റ്റോര്‍ നടത്തുകയായിരുന്നു.
35 വര്‍ഷമായി ബഹ്‌റൈന്‍ പ്രവാസിയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ ബഹ്റൈന്‍ കെഎംസിസിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു. ഭാര്യയും അഞ്ചു പെണ്‍മക്കളുമുണ്ട്. മൂന്ന് സഹോദരങ്ങള്‍ ബഹ്റൈന്‍ പ്രവാസികളാണ്.