മനാമ: മുഹറഖിലെ ഷെയ്ഖ് ദുഐജ് ബിന്‍ ഹമദ് അവന്യൂ പൂര്‍ണ്ണമായി അടച്ചിടുന്നു. വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഷെയ്ഖ് ഇസ അവന്യൂവിനും ഷെയ്ഖ് ഖലീഫ ബിന്‍ സല്‍മാന്‍ അവന്യൂവിനും ഇടയിലുള്ള ഈ പാത അടച്ചിടുന്നത്.
നാളെ മുതല്‍ ഒരു മാസത്തേക്കാണ് അടച്ചിടല്‍. ചുറ്റുമുള്ള റോഡുകളിലേക്ക് ഗതാഗതം വഴിതിരിച്ചുവിടുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. എല്ലാവരുടെയും സുരക്ഷയ്ക്കായി എല്ലാ റോഡ് ഉപയോക്താക്കളും ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്ന് മന്ത്രാലയം ഓര്‍മിപ്പിച്ചു.