മനാമ: പ്രവാചകന്‍ മുഹമ്മദ് നബിയുടെ 1500-ാം ജന്മദിനത്തോടനുബന്ധിച്ച് നടന്നുവരുന്ന ഐസിഎഫ് ബഹ്‌റൈന്‍ മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച സ്‌നേഹ സംഗമം ബഹ്‌റൈനിലെ സാമൂഹിക സംസ്‌കാരിക മാധ്യമ രംഗത്തെ പ്രമുഖരുടെ ഒത്തുചേരലായി മാറി. ‘തിരുവസന്തം 1500’ എന്ന ശീര്‍ഷകത്തില്‍ മനാമ കെ സിറ്റി ഹാളില്‍ അബൂബക്കര്‍ ലത്വീഫിയുടെ അദ്ധ്യക്ഷതയില്‍ ഐസിഎഫ് ഇന്റര്‍നാഷണല്‍ ഡപ്യൂട്ടി പ്രസിഡന്റ് അഡ്വ. എംസി അബ്ദുല്‍ കരീം സംഗമം ഉദ്ഘാടനം ചെയ്തു.
പ്രമുഖ പണ്ഡിതനും വാഗ്മിയുമായ ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി സന്ദേശ പ്രഭാഷണം നടത്തി. ബിനു കുന്നന്ദാനം, പ്രദീപ് പത്തേരി, ഖാസിം നന്തി, അബ്രഹാം ജോണ്‍ എന്നിവര്‍ സംസാരിച്ചു. കെസി സൈനുദ്ധീന്‍ സഖാഫി, കെടി സലീം, മനോജ് വടകര, ഗഫൂര്‍ കൈപ്പമംഗലം, ജവാദ് വക്കം, മജീദ് തണല്‍, അസീല്‍ അബ്ദുറഹ്‌മാന്‍, ഷബീര്‍ മാഹി, ജ്യോതിഷ് പണിക്കര്‍, സിറാജ് പള്ളിക്കര, മന്‍സൂര്‍ അഹ്‌സനി വടകര സംബന്ധിച്ചു.
കാന്തപുരം എപി അബൂബക്കര്‍ മുസല്യാരുടെ ആത്മകഥ ‘വിശ്വാസപൂര്‍വ്വം’ അടിസ്ഥാനമാക്കി നടത്തിയ ബുക്ക് ടെസ്റ്റില്‍ മികച്ച വിജയം നേടിയ നിസാമുദ്ധീന്‍ മദനിക്ക് ചടങ്ങില്‍ വെച്ച് ഒന്നാം സമ്മാനമായ സ്വര്‍ണ്ണ നാണയം സമ്മാനിച്ചു. ഐസിഎഫ് നാഷനല്‍ ഭാരവാഹികളായ സുലൈമാന്‍ ഹാജി, റഫീക്ക് ലത്വീഫി വരവൂര്‍, ഉസ്മാന്‍ സഖാഫി, ശിഹാബുദ്ധീന്‍ സിദ്ദീഖി, ശംസുദ്ധീന്‍ സുഹ്രി, അബ്ദുസമദ് കാക്കടവ്, സിഎച്ച് അഷ്‌റഫ്, സിയാദ് വളപട്ടണം എന്നിവര്‍ നേതൃത്വം നല്‍കി. ശമീര്‍ പന്നൂര്‍ സ്വാഗതവും അബ്ദുറഹ്‌മാന്‍ ചെക്യാട് നന്ദിയും പറഞ്ഞു.