മനാമ: നെസ്റ്റ് ഇന്റര്‍നാഷണല്‍ അക്കാഡമി ആന്‍ഡ് റിസേര്‍ച്ച് സെന്റര്‍ (നിയാര്‍ക്ക്) ബഹ്റൈന്‍ ചാപ്റ്റര്‍ ഖമീസിലെ ഫറൂഖ് ഗാര്‍ഡനില്‍ ഓണസംഗമം സംഘടിപ്പിച്ചു. ഓണസദ്യയും കലാപരിപാടികളുമായി നിയാര്‍ക്കിന്റെ സജീവ പ്രവര്‍ത്തകരും സുഹൃത്തുക്കളും കുടുംബാംഗങ്ങളും നടത്തിയ കൂടിച്ചേരല്‍ വേറിട്ട അനുഭവമായി.
നിയാര്‍ക്ക് ബഹ്റൈന്‍ ചാപ്റ്റര്‍ ചെയര്‍മാന്‍ ഫറൂഖ് കെകെയുടെ അധ്യക്ഷതയില്‍ നടന്ന ഔദ്യോഗിക ചടങ്ങിന് ജനറല്‍ സെക്രട്ടറി ജബ്ബാര്‍ കുട്ടീസ് സ്വാഗതവും ട്രെഷറര്‍ അനസ് ഹബീബ് നന്ദിയും രേഖപ്പെടുത്തി.
രക്ഷാധികാരികളായ കെടി സലിം, അസീല്‍ അബ്ദുള്‍റഹ്‌മാന്‍, നൗഷാദ് ടിപി, ജനറല്‍ കണ്‍വീനര്‍ ഹനീഫ് കടലൂര്‍, വൈസ് ചെയര്‍മാന്‍ സുജിത്ത് പിള്ള, വനിതാ വിഭാഗം പ്രസിഡന്റ് ജമീല അബ്ദുള്‍റഹ്‌മാന്‍, കോര്‍ഡിനേറ്റര്‍സ് ജില്‍ഷാ സമീഹ്, ആബിദ ഹനീഫ് എന്നിവര്‍ നിയാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു സംസാരിച്ചു.
സാമൂഹിക പ്രവര്‍ത്തകരായ ഒകെ കാസിം, ജെപികെ തിക്കോടി, ഇര്‍ഷാദ് തലശ്ശേരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. നിയാര്‍ക്ക് ബഹ്റൈന്‍ ചാപ്റ്റര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെയും വനിതാ വിഭാഗത്തിന്റെയും അംഗങ്ങള്‍ നേതൃത്വം നല്‍കി.