മനാമ: ബഹ്‌റൈനിലുടനീളം പുതിയ കാമറകളും റഡാറുകളും സ്ഥാപിക്കുന്നതിന് മുമ്പ് റോഡ് വേഗതാ പരിധികള്‍ പുനപ്പരിശോധിക്കണമെന്ന് ആവശ്യം. മുനിസിപ്പല്‍ കൗണ്‍സില്‍ നേതാക്കളാണ് ഈ ആവശ്യം ഉന്നയിച്ചത്.
ആധുനിക വാഹനങ്ങള്‍ക്കും മികച്ച റോഡുകള്‍ക്കും ഉയര്‍ന്ന വേഗത കൈകാര്യം ചെയ്യാന്‍ കഴിയുമെന്നും പഴയ വേഗ പരിധികള്‍ നിലനിര്‍ത്തുന്നത് ഡ്രൈവര്‍മാരെ നിരാശരാക്കുമെന്നും കൗണ്‍സില്‍ നേതാക്കള്‍ പറഞ്ഞു.
നിലവിലുള്ള പല വേഗപരിധികളും കാലഹരണപ്പെട്ടതാണെന്നും ഓരോ സാഹചര്യങ്ങള്‍ക്കനുസരിച്ച് അവതരിപ്പിച്ചതാണെന്നും മുഹറഖ് മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അബ്ദുല്‍ അസീസ് അല്‍ നാര്‍ ചൂണ്ടിക്കാട്ടി.
പതിറ്റാണ്ടുകള്‍ക്കു മുമ്പ് നിശ്ചയിച്ച വേഗപരിധികള്‍ വാഹനങ്ങളുടെ സുരക്ഷാ സംവിധാനങ്ങള്‍, റോഡ് രൂപകല്‍പന, വാഹങ്ങളുടെ എണ്ണം എന്നിവയിലെ പുരോഗതിക്ക് അനുസരിച്ചല്ലെന്നും അദ്ദേഹം പറഞ്ഞു.