മനാമ: നമ്പര്‍ പ്ലേറ്റുകളോ സാധുവായ ലൈസന്‍സുകളോ ഇല്ലാതെ യുവാക്കള്‍ അറസ്റ്റില്‍. സ്വന്തം സുരക്ഷയ്ക്കും റോഡിലെ മറ്റുള്ളവരുടെ സുരക്ഷയ്ക്കും ഭീഷണിയാവുന്ന വിധത്തില്‍ അശ്രദ്ധമായും നിയമവിരുദ്ധമായും വാഹനം ഓടിച്ച യുവാക്കളെയാണ് ജനറല്‍ ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.
അപകടകരമായ സ്റ്റണ്ടുകളും ഗതാഗത നിയമങ്ങളോടുള്ള അവഗണനയും അടക്കമുള്ള നിയമലംഘനങ്ങളാണ് യുവാക്കള്‍ നടത്തിയത്. ബഹ്റൈനിലെ ട്രാഫിക് നിയമങ്ങള്‍ അനുസരിച്ചുള്ള നിയമനടപടികള്‍ ഇവരക്കെതിരെ സ്വീകരിച്ചു.
റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത ട്രാഫിക് ഡയറക്ടറേറ്റ് ആവര്‍ത്തിച്ച് വ്യക്തമാക്കി. പൊതു സുരക്ഷയും ജീവനും സംരക്ഷിക്കുന്നതിനായി എല്ലാ ഡ്രൈവര്‍മാരും ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഡയറക്ടറേറ്റ് അഭ്യര്‍ഥിച്ചു.