മനാമ: ബഹ്‌റൈന്‍ സന്ദര്‍ശിക്കുന്ന പേരാമ്പ്ര നിയോജക മണ്ഡലത്തിലെ ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ഇസി സന്ദീപ് മാസ്റ്റര്‍ക്ക് ഒഐസിസി പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. നിയോജക മണ്ഡലം പ്രസിഡന്റ് റഷീദ് മുയിപ്പോത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പിപി സുരേഷ് മഞ്ഞക്കുളം സ്വാഗതം പറഞ്ഞു.
ഒഐസിസി ദേശീയ കമ്മിറ്റി പ്രസിഡന്റ് ഗഫൂര്‍ ഉണ്ണിക്കുളം സ്വീകരണ സമേളനം ഉദ്ഘാടനം ചെയ്തു. ഗ്ലോബല്‍ കമ്മിറ്റി അംഗം ബിനു കുന്നന്താനം മുഖ്യപ്രഭാഷണം നടത്തി. ഇസി സന്ദീപ് മാസ്റ്റര്‍ മറുപടി പ്രസംഗം നടത്തി.
ഒഐസിസി ദേശീയ കമ്മിറ്റി ജനറല്‍ സെക്രട്ടറിമാരായ സൈദ് എംഎസ്, ഷമീം കെസി നടുവണ്ണൂര്‍, പ്രദീപ് മേപ്പയ്യൂര്‍, വൈസ് പ്രസിഡന്റ് നസീം തൊടിയൂര്‍, സെക്രട്ടറിമാരായ റിജിഞ്ഞ് മൊട്ടപ്പാറ, രഞ്ജന്‍ കേച്ചരി, കോഴിക്കോട് ജില്ലാ ആക്ടിങ്ങ് പ്രസിഡന്റ് ബിജുബാല്‍ സികെ, പാലക്കാട് ജില്ലാ പ്രസിഡന്റ് സല്‍മാനുല്‍ ഫാരീസ്, ജനറല്‍ സെക്രട്ടറി ശ്രീജിത്ത് പനായി, മുനിര്‍ പേരാമ്പ്ര, അസീസ് പേരാമ്പ്ര എന്നിവര്‍ സംസാരിച്ചു.
സുരേഷ് മണ്ടോടി, കെപി കുഞ്ഞമ്മദ് ചെക്യാട്, നൗഷാദ് കുരുടി വീട്, സഹല്‍ പിലാതോട്ടത്തില്‍, അബ്ദുള്‍ സലാം മുയിപ്പോത്ത്, ഷാജി ചെരണ്ടത്തൂര്‍, തസ്തക്കിര്‍ കോഴിക്കോട്, തുളസിദാസ് ചെക്യാട്, അബ്ദുള്‍ റഷീദ് പിബി, രാജീവ് അരൂര്, ടിപി മജീദ് മുചുക്കുന്ന്, സുരേഷ് പാലേരി, റഹീം ഇരിങ്ങത്ത്, വിനോദ് കെഎം, ശിവദാസ് ടിപി, സന്തോഷ് ടിപി, സുനില്‍ കെ എന്നിവര്‍ സ്വീകരണ സമ്മേളനത്തിന് നേതൃത്വം നല്‍കി.