മനാമ: മെഗാമാർട്ട് അവതരിപ്പിക്കുന്ന ബഹ്‌റൈൻ മീഡിയ സിറ്റിയുടെ 30 ദിവസം നീണ്ടുനിൽക്കുന്ന ഓണാഘോഷ പരിപാടിയായ ‘ശ്രാവണ മഹോത്സവം 2025’ ൻ്റെ ഭാഗമായി നടന്ന ഓണപ്പാട്ട് മത്സരം ശ്രദ്ധേയമായി. ബിഎംസി ഓഡിറ്റോറിയത്തിൽ ജനറൽ കൺവീനർ മായാ അച്ചു, ജോയിൻ്റ് കൺവീനർമാരായ ഷംല നാസർ, ആൻസി മേരി എന്നിവരുടെ നേതൃത്തിലാണ് പരിപാടി നടന്നത്. മത്സരത്തിൽ 8 ടീമുകൾ പങ്കെടുത്തു.
മത്സരങ്ങളുടെ ഭാഗമായി നടന്ന പൊതുസമ്മേളനത്തിൽ മുഖ്യ അതിഥിയായി ഇന്ത്യൻ ലേഡീസ് അസോസിയേഷൻ പ്രസിഡൻറ് സ്മിത ജൻസൺ, വിശിഷ്ടാതിഥികളായി അൽ മുല്ല കാർഗോ എംടി ആനന്ദ്, അദ്ദേഹത്തിൻറെ പത്നിയും ഭവൻസ് സ്കൂളിലെ മാത്തമാറ്റിക്സ് ഡിപ്പാർട്ട്മെൻ്റ് എച്ച്ഒഡിയുമായ സുധാ ആനന്ദ് എന്നിവർ പങ്കെടുത്തു. ‘ശ്രാവണ മഹോത്സവം 2025’ കമ്മിറ്റി ചെയർമാൻ സുധീർ തിരുനിലത്ത് ചടങ്ങിൽ സ്വാഗതം ആശംസിച്ചു.
വേദിയിൽ ഇന്ത്യൻ ക്ലബ് പുതിയ പ്രസിഡൻറ് ആയി തിരഞ്ഞെടുക്കപ്പെട്ട ജോസഫ് ജോയിയെ ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത്, ജോയിൻ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട മനോജ് കുമാറിനെ സുധീർ തിരുന്നിലത്ത് എന്നിവർ ബിഎംസിയുടെ ആദരവായി പൊന്നാട അണിയിച്ചു.
തിരഞ്ഞെടുപ്പിൽ വിജയിച്ചതിനും മുന്നോട്ടുള്ള എല്ലാ പ്രവർത്തനങ്ങൾക്കും ബഹ്‌റൈൻ മീഡിയ സിറ്റിയുടെ എല്ലാവിധ ആശംസകളും ഇരുവർക്കും ഫ്രാൻസിസ് കൈതാരത്ത് നേരുകയും ‘ശ്രാവണ മഹോത്സവം 2025’ ൻ്റെ ഭാഗമായി ബഹ്‌റൈനിലെ പ്രവാസികളായ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനായി നടത്തുന്ന ഓരോ പരിപാടികളും സുഗമമായി നടത്താൻ സഹായിക്കുന്ന സംഘാടക സമിതി അംഗങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.
ഇന്ത്യൻ ക്ലബ് പ്രസിഡൻറ് ജോസഫ് ജോയ്, ജോയിൻ സെക്രട്ടറി മനോജ് കുമാർ, സ്മിത ജൻസൺ, ആനന്ദ്, സുധാ ആനന്ദ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഓണകാലത്തിൻറെ ഓർമ്മകൾ സമ്മാനിച്ചുകൊണ്ട് ഉത്സവപ്രതീതി സൃഷ്ടിച്ച ഓണപ്പാട്ട് മത്സരത്തിൽ ഓരോ ടീമുകളും ഒന്നിനൊന്നു മെച്ചമായിരുന്നു എന്നും മത്സരങ്ങൾ മികച്ച നിലവാരം പുലർത്തിയിരുന്നു എന്നും വിധികർത്താക്കൾ അഭിപ്രായപ്പെട്ടു.
ഒന്നാം സ്ഥാനം ടീം സ്വരലയ, രണ്ടാം സ്ഥാനം ബഹ്‌റൈൻ പ്രതിഭ, മൂന്നാം സ്ഥാനം സർഗ്ഗ സംഗീതം എന്നിവർ കരസ്ഥമാക്കി. ചടങ്ങിൽ വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും സമ്മാനിക്കുകയും പങ്കെടുത്ത എല്ലാ ടീമുകൾക്കും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. മത്സരത്തിൽ വിധികർത്താക്കളായി പങ്കെടുത്ത ഡോ. രിതിൻ രാജ്, ശശിധരൻ, രാജാറാം എന്നിവർക്കും അതിഥികർക്കും ബിഎംസിയുടെ സ്നേഹാദരവും ചടങ്ങിൽ നൽകി.
കൂടാതെ ഓണപ്പാട്ട് മത്സരം കൺവീനർമാരായ മായ അച്ചു, ആൻസി മേരി, ഷംല നാസർ, എന്നിവർ ഫ്രാൻസിസ് കൈതാരത്ത്, സുധീർ തിരു നിലത്ത്, ജനറൽ കൺവീനർ ബിബിൻ വർഗീസ്, കോർഡിനേറ്റർ മണിക്കുട്ടൻ, രതീഷ് അസോസിയേറ്റ്സ് എംടി രതീഷ് പുത്തൻപുരയിൽ, തൻസീർ മുഹമ്മദ്, സുനി ടീച്ചർ, എന്നിവരെ തങ്ങൾക്ക് നൽകിയ എല്ലാ പിന്തുണയ്ക്കും സഹായങ്ങൾക്കും വേദിയിൽ മെമന്റോ നൽകി ആദരിച്ചു.
സിആർപിഎഫ് ടെസ്റ്റ് പാസായി നാട്ടിലേക്ക് പോകുന്ന മായാ അച്ചുവിൻറെ മകൻ അമലിനെ വേദിയിൽ ഫ്രാൻസിസ് കൈതാരത്ത് പൊന്നാടയണിയിച്ച് ആദരിക്കുകയും എല്ലാവിധ ആശംസകളും നേരുകയും ചെയ്തു. ഒക്ടോബർ ഒൻപതാം തീയതി നടക്കുന്ന മിമിക്രി മോണോ ആക്ട് മത്സരമായ മിന്നും താരങ്ങളുടെ ലോഗോ പ്രകാശനം മിന്നും താരങ്ങൾ ജനറൽ കൺവീനർ അജി പി ജോയി, ഫ്രാൻസിസ് കൈതാരത്ത്, സുധീർ തിരുനിലത്ത്, അതിഥികൾ എന്നിവർ മറ്റ് കമ്മറ്റി അംഗങ്ങളുടെ സാന്നിധ്യത്തിൽ നിർവഹിച്ചു.
തിരുവാതിര, മലയാളത്തനിമ നിറഞ്ഞ നിരവധി ഗാനങ്ങൾ, റിഥം മ്യൂസിക് ബാൻഡിലെ ആൺകുട്ടികൾ അവതരിപ്പിച്ച രസകരമായ തിരുവാതിര എന്നിവ ചടങ്ങിനു മാറ്റുകൂട്ടി. കലാപരിപാടികൾ അവതരിപ്പിച്ച ഏവർക്കും ചടങ്ങിൽ മെമന്റോ സമ്മാനിച്ചു. ‘ശ്രാവണ മഹോത്സവം 2025’ സ്പോൺസർഷിപ്പ് കമ്മിറ്റി ചെയർമാൻ ഇവി രാജീവൻ, രഞ്ജിത്ത് കുരുവിള, മോനി ഒടികണ്ടത്തിൽ, ഹുസൈൻ വയനാട്, ജയേഷ് താന്നിക്കൽ, അൻവർ നിലമ്പൂർ, ബിഎംസി എക്സിക്യൂട്ടീവ് മാനേജർ ജെമി ജോൺ, രാജേഷ് പെരുങ്ങുഴ, ശ്രവണ മഹോത്സവം 2025 കമ്മിറ്റി അംഗങ്ങൾ, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ, ബിഎംസി കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്ത മൂന്നു മണിക്കൂറോളം നീണ്ട ഓണപ്പാട്ട് മത്സര ചടങ്ങുകൾ മനോഹരമായി നിയന്ത്രിച്ച അവതാരകരായ സഞ്ജു, സുനീഷ് എന്നിവർക്കും ബിഎംസിയുടെ മൊമെന്റോ സമ്മാനിച്ചു. പരിപാടിക്ക് മായ അച്ചു നന്ദി രേഖപ്പെടുത്തി.