മനാമ: സെയില്‍സ് മേഖലയില്‍ ജോലി ചെയ്യുന്നവരുടെ കൂട്ടായ്മയായ ബഹ്‌റൈന്‍ മലയാളി സെയില്‍സ് ടീമും ഷിഫാ അല്‍ ജസീറ മെഡിക്കല്‍ സെന്ററും സംയുക്തമായി സംഘടനയിലെ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വേണ്ടി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. 350 അംഗങ്ങള്‍ പങ്കെടുത്ത പരിപാടി ഐസിആര്‍എഫ് ജനറല്‍ സെക്രട്ടറി അനീഷ് ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു.
ബിഎംഎസ്ടി പ്രസിഡന്റ് സനില്‍ കാണിപ്പയ്യൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജോയിന്റ് സെക്രട്ടറി അഗസ്റ്റിന്‍ മൈക്കിള്‍ സ്വാഗതവും ട്രഷറര്‍ ആരിഫ് പോര്‍ക്കുളം നന്ദിയും രേഖപ്പെടുത്തി. ഷിഫാ അല്‍ ജസീറ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സല്‍മാന്‍, ഇഎന്‍ടി സ്‌പെഷ്യലിസ്റ്റ് ഡോ. അമല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
മെമ്പര്‍ഷിപ്പ് സെക്രട്ടറി സജിത് കുമാര്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ അരുണ്‍ ആര്‍ പിള്ള, സത്യന്‍, ബൈജു മാത്യു, വേണു, ഗണേഷ് കൂരാറ, ശിഹാബ് മരക്കാര്‍, പ്രജീഷ് കെപി, പ്രശാന്ത്, സുമേഷ് അലിയത്ത്, ഷിഫാ അല്‍ ജസീറ മാര്‍ക്കറ്റിംഗ് ഹെഡ് അനസ് എന്നിവര്‍ മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കി.