മനാമ: ബഹ്‌റൈന്‍ കേരളീയ സമാജം ശ്രാവണം ഓണാഘോഷത്തിന്റെ ഭാഗമായി തിരുവാതിരക്കളി മത്സരവും പായസ മത്സരവും സംഘടിപ്പിച്ചു. വിവിധ ഗ്രൂപ്പുകള്‍ അവതരിപ്പിച്ച തിരുവാതിരക്കളി മത്സരം മികച്ചനിലവാരം പുലര്‍ത്തുന്നതായിരുന്നു എന്ന് വിധികര്‍ത്താക്കള്‍ പറഞ്ഞു.
എസ്എന്‍സിഎസ് ശ്രീ നാരായണ കള്‍ച്ചറല്‍ സൊസൈറ്റി, ബികെഎസ് നോര്‍ക്ക, ബികെഎസ് സാഹിത്യ വേദി എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. പായസ മത്സരത്തില്‍ ലീമ ജോസഫ്, സുധി സുനില്‍, രജനി മനോഹര്‍ നായര്‍ എന്നിവരും വിജയികളായി.
മത്സരങ്ങളില്‍ വിജയിച്ച ടീമുകള്‍ക്ക് സമാജം പ്രസിഡന്റ് പിവി രാധാകൃഷ്ണപിള്ള സമ്മാനദാനം നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍, ശ്രാവണം ഓണാഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ വര്‍ഗീസ് ജോര്‍ജ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു.