മനാമ: ശ്രാവണം ഓണാഘോഷത്തിന്റെ ഭാഗമായി ബഹ്റൈന്‍ കേരളീയ സമാജം ഇന്ത്യന്‍ ട്രഡീഷണല്‍ കോസ്റ്റ്യൂം ഫാഷന്‍ ഷോ മത്സരം സംഘടിപ്പിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ സാംസ്‌കാരിക വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്നതായിരുന്നു മത്സരം. ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ പരമ്പരാഗത വസ്ത്രങ്ങളോടൊപ്പം വിവിധ ഗോത്രവിഭാഗങ്ങളുടെ തനത് വേഷങ്ങളും മത്സരത്തെ കൂടുതല്‍ ആകര്‍ഷകമാക്കി.
ആകര്‍ഷകവും ആവേശകരവുമായ മത്സരത്തില്‍ സമാജം ചില്‍ഡ്രന്‍സ് വിംഗ് ഒന്നാം സ്ഥാനവും ടീം ഹൃദയപൂര്‍വ്വം രണ്ടാം സ്ഥാനവും സംസ്‌കൃതി മൂന്നാം സ്ഥാനവും നേടി.
വിജയികള്‍ക്ക് സമാജം പ്രസിഡന്റ് പിവി രാധാകൃഷണപിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കല്‍ എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു. ശ്രാവണം ജനറല്‍ കണ്‍വീനര്‍ വര്‍ഗ്ഗീസ് ജോര്‍ജ്ജ്, ബിന്‍സി റോയ് (പ്രോഗ്രാം കണ്‍വീനര്‍) എന്നിവര്‍ മത്സരത്തിന്റെ ഏകോപനം നിര്‍വഹിച്ചു.