മനാമ: കടുത്ത വേനല്‍ച്ചൂടില്‍ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി ജൂണ്‍ 15 മുതല്‍ ഉള്‍പ്പെടുത്തിയ ഉച്ചക്കുള്ള ജോലി നിരോധനം പിന്‍വലിച്ചു. മൂന്ന് മാസം നീണ്ടുനിന്ന നിയമമാണ് അവസാനിച്ചത്.
ഉച്ചയ്ക്കും വൈകുന്നേരം നാലു മണിക്കും ഇടയില്‍ തുറസ്സായ സ്ഥലങ്ങളിലോ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന സ്ഥലത്തോ ജോലി ചെയ്യുന്നത് വിലക്കുന്നതായിരുന്നു നിയമം. കഴിഞ്ഞ വര്‍ഷം വരെ രണ്ട് മാസക്കാലം മാത്രം നടപ്പാക്കിയിരുന്ന നിയമം ഈ വര്‍ഷമാണ് മൂന്ന് മാസമായി ഉയര്‍ത്തിയത്.
തൊഴിലാളികള്‍ക്ക് ചൂടുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ വരുന്നത് തടയുക എന്ന ലക്ഷ്യത്തോടെ 2007 ലാണ് നിയമം നിലവില്‍ വന്നത്. തൊഴിലാളികളില്‍ നിന്നും കമ്പനികളില്‍ നിന്നും മികച്ച സഹകരണമാണ് നിയമത്തിനായി ലഭിച്ചത്. രാജ്യത്തെ കമ്പനികള്‍ നിയമം 99.96 ശതമാനം പാലിച്ചതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.