മനാമ: റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ ട്രക്കുകളും ഹെവി വാഹനങ്ങളും പാര്‍ക്ക് ചെയ്യുന്നത് നിരോധിക്കണമെന്ന് ആവശ്യം. താമസക്കാര്‍ ദീര്‍ഘകാലമായി ഉന്നയിക്കുന്ന ഈ പരാതി അവസാനിപ്പിക്കാന്‍ നിര്‍ണായക നടപടി സ്വീകരിക്കണമെന്ന് രാജ്യത്തുടനീളമുള്ള മുനിസിപ്പല്‍ നേതാക്കള്‍ ആവശ്യപ്പെട്ടു.
മുഹറഖ് മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അബ്ദുല്‍ അസീസ് അല്‍ നാറിന്റെ നേതൃത്വത്തിലാണ് നിര്‍ദേശം മുന്നോട്ടുവെച്ചത്. വീടുകള്‍ക്ക് സമീപം വലിയ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് പൂര്‍ണ്ണമായും നിരോധിക്കാനും നിയുക്ത റൂട്ടുകളില്‍ നിയന്ത്രിതമായി കടന്നുപോകാന്‍ അനുവദിക്കാനും നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
 
								 
															 
															 
															 
															 
															








