മനാമ: തിരുവല്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് അസോസിയേഷന്‍ ഓഫ് തിരുവല്ല ഈ വര്‍ഷത്തെ ഓണാഘോഷം അതിവിപുലമായി ബഹ്റൈന്‍ ബീച്ച് ബെ റിസോര്‍ട്ടില്‍ ആഘോഷിച്ചു. തിരുവാതിരക്കളി, ഓണ പാട്ട്, നൃത്തം, വള്ള പാട്ട്, മാവേലി, കുട്ടികളുടെ വിവിധ കലാ പരിപാടികള്‍ നടന്നു. പരിപാടികള്‍ക്ക് വനിതാ വിംഗ് നേതൃത്വം നല്‍കി.
തുടര്‍ന്ന് നടത്തിയ സമ്മേളനത്തില്‍ ഫാറ്റ് പ്രസിഡന്റ് റോബി ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അനില്‍ പാലയില്‍ സ്വാഗതവും, പ്രോഗ്രാം കണ്‍വീനര്‍ ബ്ലസ്സന്‍ മാത്യു നന്ദിയും പറഞ്ഞു. ‘പാല പൂക്കുന്ന ഇടവഴിയിലൂടെ’ എന്ന കവിതാ സമാഹാരത്തിന്റെ രചയിതാവ് ഫാറ്റ് അംഗം കൂടിയായ ആശാ രാജീവിനെ മൊമന്റോ നല്‍കി ആദരിച്ചു.
വനിതാ വിംഗ് കണ്‍വീനര്‍ ബിനു ബിജു, ഫാറ്റ് ജനറല്‍ കണ്‍വീനര്‍ ജെയിംസ് ഫിലിപ്പ്, ട്രഷറര്‍ ജോബിന്‍ ചെറിയാന്‍ എനിവര്‍ ആശംസയറിയിച്ചു. തുടര്‍ന്ന് നടന്ന പരിപാടികളില്‍ അഡൈ്വസറി ബോര്‍ഡ് അംഗം ബിജു മുതിരകാലയില്‍, വൈസ് പ്രസിഡന്റ് വിനു ഐസക്ക്, മാത്യു പാലിയേക്കര, മനോജ് ശങ്കരന്‍, വിനോദ് കുമാര്‍, രാജീവ് കുമാര്‍, ജോസഫ് കല്ലൂപ്പാറ, ടോബി മാത്യു, നൈനാന്‍ ജേക്കബ്, ഷിജിന്‍ ഷാജി, ഷിബു കൃഷ്ണ, നെല്‍ജില്‍ നെപ്പോളിയന്‍, രാധാകൃഷ്ണന്‍ നായര്‍, അദനാന്‍ അഷ്റഫ് എന്നിവര്‍ നേതൃത്വം നല്‍കി.
അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായ കെജി ദേവരാജ്, ബോബന്‍ ഇടിക്കുള്ള എന്നിവര്‍ സന്നിഹിതരായിരുന്നു. ബഹ്റൈനിലെ പ്രശസ്ത കലാകാരന്മാരെ അണിനിരത്തി ‘ടീം സിത്താറിന്റെ’ നേതൃത്വത്തില്‍ ഗാനവിരുന്നും വിഭവസമൃദ്ധമായ ഓണ സദ്യയും ഉണ്ടായിരുന്നു. മല്‍സര വിജയികള്‍ക്ക് അഡൈ്വസറി ബോര്‍ഡ് അംഗം കെഒ എബ്രഹാം, സീനിയര്‍ അംഗം ജോയ് വര്‍ഗീസ് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണംചെയ്തു.