മനാമ: വയലിന്‍ സംഗീതത്തിന്റെ മാന്ത്രികത കൊണ്ട് ലോകമെമ്പാടുമുള്ള സംഗീതപ്രേമികളുടെ ഹൃദയം കീഴടക്കിയ മലപ്പുറം സ്വദേശി ഗംഗ ശശിധരന്‍ ബഹ്റൈനില്‍ വയലിന്‍ കച്ചേരി അവതരിപ്പിക്കുന്നു. ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ ഓണാഘോഷമായ ശ്രാവണം 2025 ന്റെ ഭാഗമായി സെപ്റ്റംബര്‍ 19 വെള്ളിയാഴ്ച രാത്രി 8 മണിക്ക് സമാജം ഡയമണ്ട് ജൂബിലി ഹാളിലാണ് പരിപാടി.
ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതത്തെ പുതിയ തലങ്ങളിലേക്ക് ഉയര്‍ത്തിക്കൊണ്ട് അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ ഗംഗ അവതരിപ്പിക്കുന്ന കച്ചേരിക്ക് ഇതിനോടകം വലിയ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. വിഖ്യാത വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ വയലിന്‍ സംഗീതത്തില്‍ ആകൃഷ്ടയായി നാലര വയസ്സില്‍ത്തന്നെ വയലിന്‍ പഠനം ആരംഭിച്ച ഗംഗ വൈക്കം മഹാദേവ ക്ഷേത്രത്തിലും മറ്റും അവതരിപ്പിച്ച സംഗീത പരിപാടികള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
12-ാ വയസ്സില്‍ തന്നെ സംഗീത ലോകത്ത് തന്റേതായ ഒരിടം കണ്ടെത്തിയ ഗംഗയുടെ കച്ചേരി ബഹ്റൈനിലെ കലാസ്വാദകര്‍ക്ക് അവിസ്മരണീയമായ സാംസ്‌കാരിക വിരുന്നായിരിക്കുമെന്ന് സമാജം പ്രസിഡന്റ് പിവി രാധാകൃഷ്ണപിള്ളയും ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കലും അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് വര്‍ഗ്ഗീസ് ജോര്‍ജ്ജ് (ശ്രാവണം ജനറല്‍ കണ്‍വീനര്‍) 39291940.