മനാമ: സമാഹീജിലെ ഒരു വീട്ടിലുണ്ടായ തീപ്പിടിത്തത്തില്‍ 23 കാരന്‍ മരിച്ചു. യുവാവിനെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. സിവില്‍ ഡിഫന്‍സ് സംഘം വീടിനുള്ളില്‍ കുടുങ്ങിയ ഏഴ് പേരെ രക്ഷപ്പെടുത്തി.
സംഭവവുമായി ബന്ധപ്പെട്ട് നിയമപരമായ നടപടികള്‍ സ്വീകരിച്ചതായും തീപ്പിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.