മനാമ: ഇന്ത്യന്‍ ക്ലബിന്റെ ഓണാഘോഷം ‘ആവണി 2025’ ന് തുടക്കം. ഒക്ടോബര്‍ 10 വരെ ആഘോഷം നീണ്ടുനില്‍ക്കും. വിവിധ പരിപാടികളോടെ ഒക്ടോബര്‍ 10 വരെ നീളുന്നതാണ് ആഘോഷം. ഉദ്ഘാടന ചടങ്ങില്‍ റംസാന്‍ മുഹമ്മദ് മുഖ്യാതിഥിയാണ്.
സെപ്റ്റംബര്‍ 24: രാത്രി 8:30 മുതല്‍ സ്ത്രീകളുടെ തിരുവാതിര കളി മത്സരം.
സെപ്റ്റംബര്‍ 25: രാത്രി 7.30ന് ഓണപ്പാട്ട്, ഓണപ്പുടവ മത്സരങ്ങള്‍.
സെപ്റ്റംബര്‍ 26: രാവിലെ 10ന് പൂക്കള മത്സരം. വൈകീട്ട് 6.30ന് പായസ മത്സരവും തുടര്‍ന്ന് സിത്താര്‍ ടീമിന്റെ സംഗീത പരിപാടിയും നടക്കും.
ഒക്ടോബര്‍ 2: ഔദ്യോഗിക ചടങ്ങ്, തുടര്‍ന്ന് രാത്രി 7.30 മുതല്‍ ആബിദ് അന്‍വറും ദിവ്യ നായരും അവതരിപ്പിക്കുന്ന മെഗാ മ്യൂസിക്കല്‍ ഷോ.
ഒക്ടോബര്‍ 3: വൈകീട്ട് 5.30ന് വടംവലി മത്സരം. തുടര്‍ന്ന് ഘോഷയാത്രയും നാടന്‍പാട്ടും
ഒക്ടോബര്‍ 10: ഓണസദ്യ.
കൂടുതല്‍ വിവരങ്ങള്‍ക്ക് ക്ലബ് പ്രസിഡന്റ് ജോസഫ് ജോയ് (39802800), എന്റര്‍ടൈന്‍മെന്റ് സെക്രട്ടറി എസ് നന്ദകുമാര്‍ (36433552), അസിസ്റ്റന്റ് എന്റര്‍ടൈന്‍മെന്റ് സെക്രട്ടറി വിനു ബാബു(3315 1761), ജനറല്‍ കണ്‍വീനര്‍ സാനി പോള്‍ (39855197) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.