മനാമ: മയക്കുമരുന്ന് ഇറക്കുമതി ചെയ്ത ഇന്ത്യക്കാരന് 15 വര്‍ഷം തടവും 5,000 ദിനാര്‍ പിഴയും. പൂച്ചകള്‍ക്കുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. കാനഡയില്‍ നിന്നും ഇറക്കുമതി ചെയ്ത 2.585 കിലോ ഹാഷിഷ് വാക്വം സീല്‍ ചെയ്ത ബാഗില്‍ നിന്നാണ് കണ്ടെടുത്തത്.
26 കാരനായ പ്രതി മൊബൈല്‍ ഫോണ്‍ കടയില്‍ ജോലി ചെയ്യാന്‍ ബഹ്റൈനിലെത്തിയതായിരുന്നു. പിന്നീട് ജോലി നഷ്ടമായി. എയര്‍ മെയില്‍ വഴി എത്തിയ പാക്കേജ് സ്വീകരിക്കാന്‍ എത്തിയപ്പോഴാണ് പ്രതി പിടിയിലാകുന്നത്.