മനാമ: ഖോര്‍ ഫഷ്ടിനടുത്തുള്ള കടല്‍ മേഖലയില്‍ കാണാതായ 49 വയസ്സുള്ള ബഹ്റൈന്‍ പൗരന്റെ മൃതദേഹം കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മുങ്ങിമരണം ആണെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്.
ഹാനി യൂസിഫ് എന്നാണ് മരിച്ചയാളുടെ പേര് എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രസക്തമായ നടപടികള്‍ സ്വീകരിച്ചു. പബ്ലിക് പ്രോസിക്യൂഷനെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.