മനാമ: ബഹ്റൈനിലെ നിയമവിരുദ്ധ ടാറ്റൂ പാര്‍ലറുകള്‍ക്കെതിരെ പുതിയ നിയമനിര്‍മ്മാണം നടത്തണമെന്ന് ആവശ്യം. പൊതുജനാരോഗ്യത്തിനും സാംസ്‌കാരിക മൂല്യങ്ങള്‍ക്കും ഭീഷണിയായ നിയമവിരുദ്ധ മേഖലയെ ചെറുക്കണമെന്ന് ആവശ്യപ്പെട്ടാണ് മുനിസിപ്പല്‍ ഉദ്യോഗസ്ഥര്‍ നിയമ നിര്‍മാണത്തിന് ആവശ്യപ്പെട്ടിരിക്കുന്നത്.
സതേണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അബ്ദുള്ള അബ്ദുല്ലത്തീഫാണ് ഈ നീക്കത്തിന് നേതൃത്വം കൊടുത്തത്. പാര്‍ലറുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും, ഇറക്കുമതി ചെയ്ത ടാറ്റൂ ഉപകരണങ്ങളിലും മഷികളിലും കസ്റ്റംസ് പരിശോധനകള്‍ നടത്തണമെന്നും വീടുകളില്‍ പ്രവര്‍ത്തിക്കുന്ന രഹസ്യ ടാറ്റൂ കേന്ദ്രങ്ങളെ കുറിച്ചും അന്വേഷിക്കണമെന്നും മുനിസിപ്പല്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു.