മനാമ: തായ്ലന്‍ഡില്‍ ശക്തമായ തിരമാലകളില്‍ അകപ്പെട്ട് ബഹ്‌റൈനി യുവാവ് മുങ്ങി മരിച്ചു. അവധിക്കാലം ആഘോഷിക്കാനാണ് ബിലാദ് അല്‍ ഖദീം സ്വദേശിയായ ജാസിം അബ്ദാലി ഹയാത്തും രണ്ട് കസിന്‍സും തായ്ലന്‍ഡില്‍ എത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ച ജാസിമും കസിന്‍സും ഫുക്കറ്റില്‍ ബോട്ട് യാത്ര നടത്തുമ്പോഴാണ് അപകടം സംഭവിച്ചത്. ശക്തമായ തിരമാലയില്‍ അകപ്പെടുകയായിരുന്നു. കസിന്‍സിനെ രക്ഷപ്പെടുത്തിയെങ്കിലും ജാസിമിനെ കാണാതായി. മൂന്ന് ദിവസത്തെ തിരച്ചിലിനൊടുവിലാണ് ജാസിമിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.