മനാമ: ബഹ്റൈന്‍ നവകേരള ‘നവകേരളോണം 2025’ എന്ന പേരില്‍ ഈ വര്‍ഷത്തെ ഓണം സമുചിതമായി ആഘോഷിച്ചു. നവകേരള കുടുംബാഗങ്ങള്‍ക്ക് മാത്രമായാണ് പരിപാടി നടത്തിയത്. മഹാബലി, ഓണ പൊട്ടന്‍, പുലി, തെയ്യം എന്നിവരെ വരവേറ്റ് ചടങ്ങുകള്‍ ആരംഭിച്ചു. വൈസ് പ്രസിഡന്റ് ഷാജഹാന്‍ കരുവന്നൂരിന്റെ അധ്യക്ഷതയില്‍ കൂടിയ ഔദ്യോഗിക പരിപാടി ഐസിആര്‍എഫ് ചെയര്‍മാന്‍ അഡ്വ. വികെ തോമസ് ഉദ്ഘാടനം ചെയ്തു.
ഓണത്തിന്റെ സന്ദേശം ഉള്‍ക്കൊണ്ട് പരസ്പര സ്‌നേഹത്തോടും സന്തോഷത്തോടും വര്‍ത്തിക്കാന്‍ കഴിയട്ടെ എന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ലോകകേരള സഭ അംഗവും കോര്‍ഡിനേഷന്‍ സെക്രട്ടറിയുമായ ജേക്കബ് മാത്യു, ലോക കേരള സഭ അംഗവും ജോയിന്‍ കണ്‍വീനറുമായ ഷാജി മൂതല, രക്ഷാധികാരി അജയകുമാര്‍ കെ, ജോയിന്‍ കണ്‍വീനര്‍ റെയ്‌സണ്‍ വര്‍ഗീസ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു.
ജനറല്‍ സെക്രട്ടറി എകെ സുഹൈല്‍ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ ബിജു ജോണ്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് നവകേരളോണം പ്രോഗ്രാം കണ്‍വീനര്‍ രാജ്കൃഷ്ണന്‍ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാ കായിക പരിപാടികള്‍, ഗെയിംസ് എന്നിവ അരങ്ങേറി. ഓണസദ്യയോട് കൂടി പരിപാടികള്‍ അവസാനിച്ചു.
ബിജു വര്‍ഗീസ്, അനു യൂസഫ്, വിശാല്‍ നെടുങ്ങാട്ടില്‍, വിഷ്ണു മധു, മനോജ് മഞ്ഞക്കാല തുടങ്ങിയവര്‍ കണ്‍വീനര്‍മാരായ വിവിധ കമ്മറ്റികള്‍ കോര്‍ഡിനേഷന്‍ എക്‌സികുട്ടീവ് കമ്മറ്റികളോടൊപ്പം പ്രോഗ്രാമിന് നേതൃത്വം നല്‍കി.